ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേട്; അപകടം മനപ്പൂര്‍വ്വമാണെന്ന് സംശയിക്കുന്നതായി ഹനാന്‍

കൊച്ചി: തന്നെ മനപ്പൂര്‍വ്വം അപകടപ്പെടുത്തിയെന്ന ഗുരുതര ആരോപണങ്ങളുമായി കാറപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഹനാന്‍ രംഗത്ത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ഹനാന്‍ വ്യക്തമാക്കി.

അപകടം നടന്നതിന് തൊട്ടു പിന്നാലെ ഒരു ഓണ്‍ലൈന്‍ മാധ്യമം അവിടേക്ക് പറന്നെത്തി. ഞാനതിന്റെ പേരു പോലും കേട്ടിട്ടില്ലായിരുന്നു, എക്‌സ്‌ക്ലൂസിവാണെന്ന് പറഞ്ഞ് അപകടത്തില്‍ വേദനകൊണ്ട് കിടക്കുന്ന എന്റെ വീഡിയോ എടുത്തു. ആരാണ് അവരെ വിവരം അറിയിച്ചതെന്ന് പോലും അറിയില്ല. ഇത്ര വേഗം അവരെങ്ങനെ അപകടം നടന്ന സ്ഥലത്തെത്തി. എന്നോട് ചോദിക്കാതെ അവിടെ നിന്ന് ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്തു. ഇപ്പോഴും അവര്‍ ശല്യം ചെയ്യുന്നുണ്ടെന്നും ഹനാന്‍ പറയുന്നു.

വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന പല കാര്യങ്ങളും തമ്മില്‍ പൊരുത്തമില്ല. ഇക്കാര്യങ്ങളെല്ലാം പൊലീസിനെ അറിയിക്കുമെന്നാണ് ഹനാന്‍ പറയുന്നത്. നിയന്ത്രണം വിട്ട് കാര്‍ വൈദ്യുത പോസ്റ്റിലിടിച്ചെന്നാണ് ഡ്രൈവര്‍ പറയുന്നത്. കഴിഞ്ഞദിവസമാണ് ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന ഹനാന് നട്ടെല്ലിന്റെ കശേരുവിനാണ് സാരമായി പരുക്കേറ്റത്.

You must be logged in to post a comment Login