തകര്‍ന്ന് തരിപ്പണമായി ഇംഗ്ലണ്ട്; ആറ് വിക്കറ്റുകള്‍ നഷ്ടമായി

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം പിടിമുറക്കി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് 89 റണ്‍സിനിടയില്‍ ആറ് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി.

ബെന്‍ സ്റ്റോക്‌സ് 23 റണ്‍സും ജോസ് ബട്‌ലര്‍ 21 റണ്‍സും നേടി ചെറുത്തുനിന്നെങ്കിലും പേസിനെ അനുകൂലിക്കുന്ന പിച്ചില്‍ ആതിഥേയര്‍ അതിവേഗം തകര്‍ന്നടിഞ്ഞു. അഞ്ച് റണ്‍സുമായി മോയിന്‍ അലിയും മൂന്ന് റണ്‍സുമായി സാം കറാനുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.

ജസ്പ്രിത് ബുംറ, മൊഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇഷാന്തും ഹാര്‍ദിക്കും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1 ന് ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.

You must be logged in to post a comment Login