തക്കാളി ചട്‌നി

chatny

ഇഡ്‌ലി, ദോശ എന്നിവയ്‌ക്കൊപ്പം നല്ല കോമ്പിനേഷനാണിത്. ചപ്പാത്തിക്കൊപ്പവും കഴിക്കാം. കുറച്ചധികം എണ്ണ ഉപയോഗിക്കുന്നതിനാല്‍ കൊളസ്‌ട്രോളും മറ്റും ഉള്ളവര്‍ക്ക് ഇത് അധികം നല്‍കാനാവില്ലെന്നു മാത്രം.

ചേരുവകള്‍:
എണ്ണ ഒരു ടീസ്പൂണ്‍
ഉഴുന്നു പരിപ്പ്: രണ്ടു ടേബിള്‍സ്പൂണ്‍
ചുവന്ന മുളക്: നാലോ അഞ്ചോ
തക്കാളി: അഞ്ചെണ്ണം വലുത്
ഉപ്പ്: ആവശ്യത്തിന്
പഞ്ചസാര: ഒരു ടീസ്പൂണ്‍
എണ്ണ: നാലു ടേബിള്‍സ്പൂണ്‍
കടുക്: ഒരു ടീസ്പൂണ്‍
കറിവേപ്പില: ആവശ്യത്തിന്
കായപ്പൊടി: ഒരു നുള്ള്
തയ്യാറാക്കുന്ന വിധം:
ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഉഴുന്ന് പരിപ്പും മുളകും ഇട്ട് ഗോള്‍ഡണ്‍ കളറാകുംവരെ വറുക്കുക.
അതിനുശേഷം തക്കാളി, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. അടച്ചുവെച്ച് തീ കുറച്ച് അഞ്ചു പത്ത് മിനിറ്റ് വേവിക്കുക. ഒരു പാത്രത്തില്‍ എടുത്ത് കുഴമ്പുപരിവത്തില്‍ അരച്ചെടുക്കുക.
ഇനി മസാല തയ്യാറാക്കാം. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിയശേഷം കറിവേപ്പില ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്യുക.
ഇതിലേക്ക് ചട്‌നി ചേര്‍ത്ത് എണ്ണ വേര്‍തിരിയുന്നതുവരെ കുക്ക് ചെയ്യുക.

You must be logged in to post a comment Login