തടവിലാക്കപ്പെട്ട 189 പേരെ കാണാനില്ലെന്ന് പാകിസ്താന്‍

jail
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജയിലില്‍ നിന്നും തങ്ങളുടെ 189 പേരെ കാണാതായതായി പാക് ആരോപണം. നേരത്തേയുള്ള കരാര്‍ പ്രകാരം വെള്ളിയാഴ്ച ഇന്ത്യയുടേയും പാകിസ്താന്റെയും നയതന്ത്ര പ്രതിനിധികള്‍ ഇരുരാജ്യങ്ങളും തങ്ങളുടെ ജയിലുകളില്‍ കിടക്കുന്നവരുടെ പട്ടിക കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്‍ ആരോപണവുമായി എത്തിയത്.

അഫ്ഗാനില്‍ നിന്നും മടങ്ങുന്ന വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്താന്‍ സന്ദര്‍ശിച്ച് നയതന്ത്രബന്ധങ്ങളില്‍ അപ്രതീക്ഷിത തിരിവ് സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെയാണ് പാകിസ്താന്‍ ആരോപണവുമായി രംഗത്ത് എത്തിയിട്ടുള്ളത്.

ഇന്ത്യ നല്കിയ പട്ടികയില്‍ തങ്ങളുടെ 17 മത്സ്യബന്ധന തൊഴിലാളികള്‍ ഉള്‍പ്പെടെ 271 പാകിസ്താന്‍ ജയിലില്‍ ഉള്ളവരുടെ പേരാണ് ഉണ്ടായിരുന്നത്. പാകിസ്താന്‍ ഇന്ത്യന്‍ ജയിലുകളില്‍ തടവുകാരായ തങ്ങളുടെ 460 പേരുടെ പട്ടികയും നല്‍കി. ഇരു രാജ്യങ്ങളിലെയും ജയിലുകളില്‍ നിന്നും വര്‍ഷത്തില്‍ ജനുവരി1, ജൂലൈ 1 എന്നിങ്ങനെ രണ്ടു പ്രാവശ്യമായി തടവുകാരെ കൈമാറാന്‍ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത് 2008 മെയ് 31 നായിരുന്നു.

വിദേശ സെക്രട്ടറിമാരുടെ കൂടിക്കാഴ്ച നടക്കാനിരിക്കുന്ന ജനുവരി 25 ന് മുമ്പായി ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പാക് ശ്രമം.

You must be logged in to post a comment Login