തടവുകാരെ വിട്ടയച്ച ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: തടവുകാരെ വിട്ടയച്ച ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍. വിട്ടയച്ചവരെ എട്ട് വര്‍ഷത്തിന് ശേഷം കണ്ടെത്തുക തന്നെ ഏറെ പ്രയാസമെന്നാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. 209 തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് ചോദ്യം ചെയ്ത സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ ഒരു ഭരണഘടനാ പ്രശ്‌നംകൂടിയാണ് സംസ്ഥാനം ഉന്നയിക്കാന്‍ ഉദ്യേശിക്കുന്നത്. ക്രിമിനല്‍ ചട്ടപ്രകാരം ജീവപര്യന്ത ശിക്ഷിച്ച തടവുകാരന് 14 വര്‍ഷമെങ്കിലും ശിക്ഷ അനുഭവിച്ചാല്‍ മാത്രമേ വിടുതലിന് അര്‍ഹതയുള്ളൂ. ഹൈക്കോടതി വിധിയുടെ പൂര്‍ണരൂപം കൈവശം ലഭിച്ച ശേഷം നിയമോപദേശം തേടിയിട്ടാകും സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിുല്‍ അന്തിമ തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എന്നാല്‍ ഭരണഘടനയുടെ 161 അനുച്ഛേദ പ്രകാരം സര്‍ക്കാര്‍ ശുപാര്‍ശയോടെ തടവുകാരെ വിട്ടയക്കാന്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാം. സംസ്ഥാനത്തിന്റെ അവകാശം ഉപയോഗപ്പെടുത്തിയാണ് 2011ല്‍ വി.എസ്.സര്‍ക്കാര്‍ തടവുകാരെ വിട്ടയച്ചത്. സര്‍ക്കാരിന്റെ അവകാശനത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന് വിധിയെന്നുള്ള വാദമായിരിക്കും പ്രധാനമായും ഉന്നയിക്കുക.

10 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ 209 പേരെയാണ് വിട്ടയച്ചത്. വിട്ടയച്ചവരുടെ പട്ടിക ഗവര്‍ണര്‍ പരിശോധിച്ചശേഷം അനര്‍ഹരായവരുണ്ടെങ്കില്‍ ശിഷ്ട തടവ് അനുവഭിക്കാനുള്ള നടപടിയെടുക്കമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇക്കാര്യത്തിലെ പ്രയോഗിക തടസ്സങ്ങളുണ്ടെന്നും ആഭ്യന്തരവകുപ്പിലെ ഉന്നത വൃത്തങ്ങള്‍ പറയുന്നു. വിട്ടയച്ച പലരും ജീവിച്ചിപ്പുണ്ടോയെന്നു പോലും വ്യക്തമല്ല.

ഓരോരുത്തരെ സംബന്ധിക്കുന്ന രേഖകളും ജയില്‍മോചിതരായ പലരും കുടുംബ ജീവിതം നയിക്കുന്നുണ്ടാകും. ഈ സാഹചര്യത്തില്‍ അനര്‍ഹരെന്ന് കണ്ടെത്തുന്നവരെ വീണ്ടും പൊലീസിനെ കൊണ്ട് അസ്റ്റ് ചെയ്ത ജയിലാക്കുന്നത് സാമൂഹിക പ്രശ്‌നം തന്നെയായിരു മാറുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

You must be logged in to post a comment Login