തട്ടിപ്പു കേസില്‍ മകന്‍ തെറ്റ് ചെയ്‌തെങ്കില്‍ നടപടി നേരിടട്ടെയെന്ന് ചവറ എംഎല്‍എ വിജയന്‍പിളള

 

കൊല്ലം: തട്ടിപ്പു കേസില്‍ മകന്‍ ശ്രീജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി നേരിടട്ടെയെന്ന് ചവറ എംഎല്‍എ വിജയന്‍പിളള. പ്രശ്‌നങ്ങളെക്കുറിച്ച് മകനോട് ചോദിച്ചിരുന്നു. എന്നാല്‍ അച്ഛന്‍ ഇടപെടേണ്ട എന്നാണ്പറഞ്ഞതെന്നും രാഹുല്‍ കൃഷ്ണയുമായി ബന്ധപ്പെട്ടവര്‍ ഒരു തവണ തന്നെ വന്നു കണ്ടിരുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി..

അതേസമയം, മകന്റെ ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മക്കളെ മോശമായല്ല വളര്‍ത്തിയത്. പ്രായപൂര്‍ത്തിയായ മക്കള്‍ എന്തെങ്കിലും ചെയ്താല്‍ അത് അവര്‍ നോക്കുമെന്നും വിജയന്‍പിളള പറഞ്ഞു.

 

You must be logged in to post a comment Login