തണ്ടര്‍ബേര്‍ഡിനെ എതിരിടാന്‍ യുഎം റെനഗേഡ് കേരളത്തില്‍

Indian Telegram Android App Indian Telegram IOS App

2016ലെ ഓട്ടോ എക്‌സോപോയില്‍ ശ്രദ്ധയാകര്‍ഷിച്ച ക്രൂസര്‍ ബൈക്കുകളിലൊന്നാണ് പ്രമുഖ അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ യുഎം ഇന്റര്‍നാഷണലിന്റെ റെനഗേഡ് കമാന്‍ഡോ ക്ലാസിക്. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേർഡാണ്, റെനഗേഡിന്റെ പ്രധാന എതിരാളികളെന്ന് അന്നുമുതല്‍ ബൈക്ക് പ്രേമികള്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഇതാ ഈ യുഎം ബൈക്കുകള്‍ ഇപ്പോള്‍ കേരളത്തിലും എത്തിയിരിക്കുന്നു.

റെനഗേഡ് കമാന്‍ഡോക്ക് ഒപ്പം മൊജാവേ എന്നൊരു ക്രൂസര്‍ ബൈക്ക് മോഡലിനെക്കൂടി കേരള വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ക്രൂസര്‍ നിരയില്‍ 279.5 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഇഎഫ്‌ഐ എന്‍ജിനുള്ളതാണ് റെനഗേഡ് കമാന്‍ഡോ ക്ലാസിക്. 4 സ്‌ട്രോക്, 4 വാല്‍വ്, 8500 ആര്‍പിഎമ്മില്‍ 25.15 പി.എസും 7000 ആര്‍.പി.എമ്മില്‍ 23 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സ്പാര്‍ക്ക് ഇഗ്‌നീഷന്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷത. 1.95 ലക്ഷം രൂപയാണ് കൊച്ചി എക്‌സ്‌ഷോറൂം വില.

You must be logged in to post a comment Login