തനിക്കെതിരെ ലൈംഗിക ചുവയുള്ള കമന്റുകൾ ഇട്ട സ്കൂൾ കുട്ടികളുടെ ചിത്രമുള്ള പ്രൊഫൈൽ പ്രസിദ്ധപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

തനിക്കെതിരെ ലൈംഗിക ചുവയുള്ള കമന്റുകൾ ഇട്ട സ്കൂൾ കുട്ടികളുടെ ചിത്രമുള്ള പ്രൊഫൈൽ പ്രസിദ്ധപ്പെടുത്തി ഐശ്വര്യ ലക്ഷ്മി
വഴിയിൽ വിസർജ്യം കണ്ടാൽ തനിക്കു മാറി നടക്കാൻ അറിയാം, പക്ഷെ ഇതെങ്ങനെയല്ല. ഐശ്വര്യ ലക്ഷ്മി പ്രതികരിക്കുക തന്നെ ചെയ്തു. തനിക്കെതിരെ ലൈംഗിക ചുവയുള്ള കമന്റുകൾ പോസ്റ്റ് ചെയ്ത സ്കൂൾ കുട്ടികളുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കിയ സോഷ്യൽ മീഡിയ അക്കൗണ്ട് ഇൻസ്റ്റാഗ്രാം വഴി താരം തന്നെ പ്രസിദ്ധപ്പെടുത്തി. “ഈ അക്കൗണ്ട് എന്നിക്കു നേരെ പ്രൈവറ്റ് മെസേജുകൾ വഴി ലൈംഗികാതിക്രമണം നടത്തുന്നു. വഴിയിൽ വിസർജ്യം കണ്ടാൽ മാറി നടക്കാനുള്ള പക്വതയുണ്ടെനിക്ക്. പക്ഷെ ഈ ചിത്രത്തിലെ ആൺകുട്ടികളെ നോക്കൂ,” ഐശ്വര്യ ചിത്രത്തോടൊപ്പം കുറിക്കുന്നു.

മലയാളത്തിലെ യുവ നിരയിലെ ശ്രദ്ധേയ താരമാണ് ഐശ്വര്യ. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം കൂടിയാണ്. സിനിമയിലെയും പരസ്യ ചിത്രങ്ങളിലെയും സാന്നിധ്യമായി മലയാളികൾക്ക് സുപരിചിതയാണ് ഐശ്വര്യ. അടുത്തിടെ കാളിദാസ് ജയറാം നായകനായ അര്ജന്റീന ഫാൻസ്‌ കാട്ടൂർക്കടവിൽ നായികാ വേഷം കൈകാര്യം ചെയ്ത ഐശ്വര്യ അടുത്തതായി പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ്‌ ഡേയിൽ നായികമാരിൽ ഒരാളായി എത്തും.

You must be logged in to post a comment Login