തന്തൂരി കപ്പ

14595696_1059996997451387_8359160391475386380_n

കപ്പ – ½ കിലോ
ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ – 1 ടീസ്പൂണ്‍
ലെമണ്‍ ജ്യൂസ് – ½ ടീസ്പൂണ്‍
പുളിയില്ലാത്ത വെള്ളം ഇല്ലാത്ത തൈര് – ½ കപ്പ്
മുളക് പൊടി – ½ ടീസ്പൂണ്‍
ഗരം മസാല പൊടി – ഒരു നുള്ള്
ബ്ലാക്ക് സാള്‍ട്ട് – 1/4 ടടീസ്പൂണ്‍
ജീര പൌഡര്‍ – ഒരു നുള്ള്
മല്ലി ചട്നി
പുതിനയിലയും പച്ചമുളകും ചേര്‍ത്തു അരച്ചെടുക്കുക.

തയ്യാറാക്കുന്ന വിധം

മുറിച്ചെടുത്ത കപ്പ ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ ഇട്ട് രണ്ടോ മൂന്നോ മിനിറ്റ് തിളപ്പിക്കുക. പിന്നെ വെള്ളത്തില്‍ നിന്ന് വാര്‍ത്തെടുക്കുക. തൈര്, മുളക് പൊടി, ഗരം മസാല, ബ്ലാക്ക് സാള്‍ട്ട്, ജീരക പൊടി, ലൈം ജ്യൂസ്, ഇഞ്ചി വെളുത്തുള്ളി മിശ്രിതം എന്നിവ മിക്സ് ചെയ്തു കപ്പയില്‍ പുരട്ടി ഇരുപതോ മുപ്പതോ മിനിട്ട് മാരിനേറ്റു ചെയ്തു ഫ്രിഡ്ജില്‍ വെക്കുക. ഒരു നീളമുള്ള കമ്പിയില്‍ കപ്പ കോര്‍ത്തു വെച്ച് തന്തൂര്‍ അടുപ്പില്‍ ചുട്ടെടുക്കുക. ചൂടോടു കൂടി പുതിനയില ചട്നിയോടൊപ്പം കഴിക്കാം.

You must be logged in to post a comment Login