തന്നെ ആക്രമിച്ചയാള്‍ക്ക് മാപ്പു നല്‍കി കെജ്‌രിവാള്‍

ന്യൂഡല്‍ഹി:തന്നെ ആക്രമിച്ചയാളോട് ക്ഷമിച്ചുവെന്നു അയാളെ നേരിട്ട് കാണുമെന്നും ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഇന്നലെ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരി മേഖലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് ലാലി എന്ന ഓട്ടോ ഡ്രൈവര്‍   കെജ്‌രിവാളിനെ ആക്രമിച്ചത്. തുറന്ന ജീപ്പില്‍ സഞ്ചരിച്ചിരുന്ന കേജ്‌രിവാളിനെ ആദ്യം പുഷ്പഹാരം അണിയിച്ച ശേഷം മുഖത്തടിക്കുകയായിരുന്നു.

kej

ലാലിക്ക് താന്‍ മാപ്പുനല്‍കുകയാണെന്ന് കേജ്‌രിവാള്‍ പറഞ്ഞു. തന്നെ ആര് ആക്രമിച്ചാലും തിരിച്ച് പ്രതികരിക്കാനില്ലെന്ന്   കേജ്‌രിവാള്‍ പറഞ്ഞു. തിരിച്ചാക്രമിച്ചാല്‍ മറ്റുള്ളവരില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിക്ക് ഒരു വ്യത്യാസവുമുണ്ടാകില്ല. തന്നെ ആക്രമിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കരുതെന്ന് അനുയായികള്‍ക്കും കേജ്‌രിവാള്‍ നിര്‍ദേശം നല്‍കി.

You must be logged in to post a comment Login