തന്നെ വിവാഹം ക്ഷണിച്ച കുടുംബത്തിന് ആര്‍എസ്എസ് ബഹിഷ്‌ക്കരണമെന്ന് പി ജയരാജന്‍

കണ്ണൂര്‍: വിവാഹ ചടങ്ങിന് തന്നെ ക്ഷണിച്ചതിന്റെ പേരില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വിവാഹം തന്നെ ബഹിഷ്‌ക്കരിച്ചുവെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ആര്‍എസ്എസ് ശക്തി കേന്ദ്രമായ കൂത്തുപറമ്പ് പാലയിലെ ഒരു സജീവ രാഷ്ട്രീയ പാര്‍ട്ടിയുടേയും സജീവ പ്രവര്‍ത്തകനല്ലാത്തയാളാണ് തന്നെ വിവാഹം ക്ഷണിച്ചത്.

താന്‍ വിവാഹം പങ്കെടുക്കാതിരുന്നിട്ടും വിവാഹം ക്ഷണിച്ചതിന്റെ പേരിലാണ് ഈ കുടുംബത്തെ ബഹിഷക്കരിച്ചതെന്നും പി ജയരാജന്‍ പറഞ്ഞു. എന്നാല്‍ ഈ ആരോപണം ബിജെപി ജില്ലാ നേതൃത്വം തള്ളി. ബഹിഷ്‌ക്കരണവും ഊരുവിലക്കും സിപിഐഎം രീതിയാണ് അത് ബിജെപി രീതിയല്ല എന്നും ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു.

You must be logged in to post a comment Login