തപസ് പാൽ അന്തരിച്ചു

ബംഗാളി നടനും മുൻ തൃണമൂൽ കോൺഗ്രസ് എംപിയുമായ തപസ് പാൽ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. 61 വയസായിരുന്നു.

മകളെ സന്ദർശിക്കാനായി മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തപസ് പാലിന് ഹൃദയാഘാതം ഉണ്ടാകുന്നത്. ഉടൻ തന്നെ ജുഹുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് മരണം സംഭവിക്കുന്നത്.

2016ലെ റോസ് വാലി ചിറ്റ് ഫണ്ട് കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്യുന്നതോടെയാണ് തപസ് പാൽ സിനിമാ ജീവിതം വിട്ട് രാഷ്ട്രീയത്തിലേക്ക് തിരിയുന്നത്.

തപസ് പാലിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ രംഗത്തും സിനിമാ രംഗത്തും നികത്താനാവാത്ത വിടവാണ് തപസ് പാലിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നതെന്ന് മമതാ ബാനർജി ട്വീറ്റിൽ പറഞ്ഞു.

You must be logged in to post a comment Login