‘തമാശ’ തമാശയാണ്; വൈറലായ ടീസർ കാണാം

വിനയ് ഫോർട്ട് നായകനാവുന്ന ‘തമാശ’യുടെ ടീസർ യൂട്യൂബ് ട്രെൻഡിംഗിൽ നാലാമത്. പുറത്തിറങ്ങി 19 മണിക്കൂർ പിന്നിടുമ്പോൾ ഒരു ലക്ഷത്തി എൺപതിനായിരത്തോളം കാഴ്ചക്കാരാണ് ടീസറിനു ലഭിച്ചിരിക്കുന്നത്. നവ മാധ്യമങ്ങളിലും വലിയ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

വിനയ് ഫോർട്ട് അധ്യാപകനായി എത്തുന്ന ‘തമാശ’ അനവാഗതനായ അഷ്റഫ് ഹംസ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ദിവ്യപ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി എന്നീ മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്. ഹാപ്പി ഹവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

You must be logged in to post a comment Login