തമിഴിലേക്ക് അസിന്റെ തിരിച്ചുവരവ് കമല്‍ഹാസനൊപ്പം

ഉലകനായകന്‍ കമല്‍ഹാസന്റെ അടുത്ത ബിഗ്ബജറ്റ് ചിത്രമായ ഉത്തമവില്ലനില്‍ നായികനായെത്തുന്നത് അസിനാണ്.തമിഴില്‍ താരമായി തിളങ്ങി നില്ഡക്കുന്നതിനിടെയാണ് അസിന്‍ ബോളിവുഡിലേക്ക് ചേക്കേറുന്നത്.അവിടെ തിരക്കേറിയതോടെ പിന്നീട് തമിഴിലേക്ക് മടങ്ങി വന്നില്ല.മലയാള ചിത്രമായ ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’യിലൂടെയാണ് അസിന്‍ വെളളിത്തിരയിലേക്ക് ചുവടുവെച്ചത്.പിന്നീട് തമിഴ് ചിത്രങ്ങളില്‍ തിരക്കായതോടെ അസിന്‍ മലയാളത്തില്‍ തിരികെയെത്തിയിരുന്നില്ല.
Untitled-3 copy  രമേശ് അരവിന്ദ് സംവിധാനം ചെയ്യുന്ന ഉത്തമവില്ലന്‍ നിര്‍മ്മിക്കുന്നത് ലിങ്കുസ്വാമിയാണ്.ചിത്രീകരണം അടുത്തമാസം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.ചിത്രത്തില്‍ നായികയായി കാജല്‍ അഗര്‍വാളിനെയാണ് ആദ്യം സമീപിച്ചത്.എന്നാല്‍, കാജളിന് തിരക്കായതിനാല്‍ ചിത്രത്തില്‍ സഹകരിക്കാനായില്ല.
തുടര്‍ന്ന് അസിനെ സമീപിച്ചയുടന്‍ താരം സമ്മതിക്കുകയായിരുന്നുവെന്നാണ് വിവരം.ദശാവതാരത്തിന് ശേഷം കമലും അസിനും ഒന്നിക്കുന്ന ചിത്രമാണിത്.ക്രേസി മോഹനാണ് ചിത്രത്തിന്റെ രചനയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്.

 

 

You must be logged in to post a comment Login