തമിഴ്‌നാടും പുതുച്ചേരിയും വിധിയെഴുതുന്നു; പ്രമുഖ നേതാക്കളും ചലച്ചിത്രതാരങ്ങളും വോട്ട് രേഖപ്പെടുത്തി

jaya+ karunanidhi

ചെന്നൈ: കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വിധിയെഴുത്ത്. നിലവില്‍ 22% പോളിങ്ങാണ് തമിഴ്‌നാട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനനേതാക്കളും പ്രമുഖ സിനിമാതാരങ്ങളുമെല്ലാം രാവിലെ തന്നെ വോട്ടുചെയ്തു. മുഖ്യമന്ത്രി ജെ.ജയലളിത, ഡിഎംകെ നേതാവ് എം.കരുണാനിധി, എം.കെ.സ്റ്റാലിന്‍, ക്യാപ്റ്റന്‍ വിജയകാന്ത്, ചലച്ചിത്ര താരങ്ങളായ രജനീകാന്ത്, കമലഹാസന്‍, അജിത് തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി 3776 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. 5.79 കോടി വോട്ടര്‍മാര്‍ക്കായി സംസ്ഥാനത്ത് 66, 007 പോളിങ് സ്റ്റേഷനുകളുണ്ട്. അതേസമയം, അരവാക്കുറിച്ചി, തഞ്ചാവൂര്‍ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാറ്റിവെച്ചു.

മാഹി ഉള്‍പ്പെടെ 30 മണ്ഡലങ്ങളിലാണ് പുതുച്ചേരിയില്‍ വോട്ടെടുപ്പ്. ഭരണകക്ഷിയായ എന്‍ആര്‍ കോണ്‍ഗ്രസും കോണ്‍ഗ്രസ്- ഡി.എം.കെ സഖ്യവും തമ്മിലാണ് പ്രധാന മല്‍സരം.

You must be logged in to post a comment Login