തമിഴ്‌നാട്ടിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളം കേരളത്തിന്

തിരുവനന്തപുരം: തമിഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിന്. മുഴുവന്‍ ജീവനക്കാരുടെയും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്നു തമിഴ്‌നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ (ടിഎന്‍ജിഇഎ) സംസ്ഥാന സെക്രട്ടറി സി.ആര്‍.രാജ്കുമാര്‍ അറിയിച്ചു. ഏകദേശം 200 കോടി രൂപയാകും നല്‍കുക. ഈ മാസത്തെ ശമ്പളത്തില്‍നിന്ന് ഇതു നല്‍കാനാണു തീരുമാനം.

കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി 4000 കിലോ അരി, ആവശ്യമരുന്നുകള്‍, കുട്ടികളുടെ ഉടുപ്പുകള്‍, ബെഡ്ഷീറ്റുകള്‍, സാരികള്‍, ജാക്കറ്റുകള്‍ എന്നിവ തമിഴ്‌നാട് ജീവനക്കാര്‍ നിശാഗന്ധി ഓഡിറ്റോറിയത്തിലെ കലക്ഷന്‍ സെന്ററില്‍ എത്തിച്ചു. ഇതു രണ്ടാമത്തെ ലോഡാണ്. നേരത്തേ അവശ്യവസ്തുക്കള്‍ ഇടുക്കി ജില്ലയില്‍ എത്തിച്ചിരുന്നു.

You must be logged in to post a comment Login