തമിഴ്‌നാട്ടില്‍ കനത്ത പോളിംഗ്

tamilnadu election

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കനത്ത പോളിംഗ്. ഇതുവരെ 18.3 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി, തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷന്‍ തമിഴിസൈ സുന്ദര്‍രാജന്‍, ചലച്ചിത്രതാരം രജനികാന്ത്, ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍, ടിസിസിപി ഇ.വി.കെ.എസ്. ഇളങ്കോവന്‍ എന്നിവര്‍ വോട്ട് ചെയ്തു. പല മണ്ഡലങ്ങളിലും വോട്ടരുമാരുടെ നീണ്ട നിരയാണുള്ളത്.

തമിഴ്‌നാട്ടിലെ 232 നിയമസഭാ സീറ്റുകളിലേക്ക് 3,740 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത്. 5.79 കോടി വോട്ടര്‍മാരാണുള്ളത്. 234 നിയമസഭാ മണ്ഡലങ്ങളാണ് തമിഴ്‌നാട്ടിലുള്ളത്. അരവാക്കുറിച്ചിയിലും തഞ്ചാവൂരിലും വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു.

You must be logged in to post a comment Login