തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

chennai-high-court

ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ധൃതി പിടിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്നു ചൂണ്ടികാട്ടി ഡിഎംകെ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനും വോട്ടെടുപ്പ് ഡിസംബറിനുള്ളില്‍ പൂര്‍ത്തികരിക്കാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. ഒക്ടോബര്‍ 17നും ഒക്ടോബര്‍ 19നും ഇടയില്‍ രണ്ടു ഘട്ടങ്ങളിലായി നടത്താനായിരുന്നു വിജ്ഞാപനം. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം തിങ്കളാഴ്ച കഴിഞ്ഞിരുന്നു.

You must be logged in to post a comment Login