തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത ഇന്നു സത്യപ്രതിജ്ഞ ചെയ്യും

jayalalitha1

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത ഇന്നു സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം സിനിമാ, സാംസ്‌കാരിക പ്രമുഖര്‍ ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തും. സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.

കാമരാജിനും എംജിആറിനും ശേഷം ഭരണത്തുടര്‍ച്ചയെന്ന ചരിത്ര നേട്ടവുമായി ജയലളിത, ഉച്ചയ്ക്ക് 12ന് മദ്രാസ് സര്‍വ്വകലാശായിലെ ശതാബ്ദി ഓഡിറ്റോറിയത്തില്‍ അധികാരമേല്‍ക്കും. ഇതിനൊപ്പം ഒ.പനീര്‍സെല്‍വമടക്കമുള്ള 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് പര്‍ല്ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു ചടങ്ങില്‍ പങ്കെടുക്കും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം രജനികാന്ത് അടക്കമുള്ള സിനിമാ, സാംസ്‌കാരിക, രാഷ്ട്രീയ പ്രമുഖരും ചടങ്ങിനുണ്ടാകും.

കനത്ത സുരക്ഷയാണ് എങ്ങും. പതിനായിരത്തിലേറെ പൊലീസുകാരാണ് സുരക്ഷാ ചുമതലയുമായി രംഗത്ത്. ബോംബ് സ്‌ക്വാഡ് അടക്കമുള്ളവ നഗരത്തിന്റെ മുക്കും മൂലയും പരിശോധിക്കുന്നുണ്ട്.

You must be logged in to post a comment Login