Breaking News

തമിഴ് സ്റ്റൈലില്‍ മോണിക്കയുടെ റിസപ്ഷന്‍; എല്ലാവരും അടിച്ചുപൊളിച്ചു; വീഡിയോ കാണാം

നടന്‍ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹം താരസമ്പന്നമായിരുന്നു. വിവാഹത്തിന് ശേഷമുള്ള റിസപ്ഷനില്‍ മമ്മൂട്ടി, മഞ്ജു വാരിയര്‍, സംയുക്താ വര്‍മ, ജയസൂര്യ തുടങ്ങിയ നിരവധി താരങ്ങള്‍ പങ്കെടുത്തു. നവദമ്പതികളായ നടി ഭാവനയും നവീനും വിവാഹശേഷം പങ്കെടുത്ത ആദ്യ പൊതു ചടങ്ങും ഇതായിരുന്നു.

വിവാഹത്തിന്റെ അന്നും തലേന്നും വിവിധ കലാപരിപാടികളും അരങ്ങേറി. ഡപ്പാംകൂത്ത് സ്‌റ്റൈലിലായിരുന്നു വിവാഹത്തലേന്നുള്ള ചടങ്ങുകള്‍. തമിഴ് സ്‌റ്റൈലിലുള്ള വേഷവിധാനങ്ങള്‍ അണിഞ്ഞാണ് ലാലും കുടുംബവും ചടങ്ങ് ആഘോഷമാക്കി മാറ്റിയത്.

 

കൂടാതെ വിവാഹത്തിനായി ഒരുങ്ങുന്ന മോണിക്കയുടെ മേക്കോവര്‍ വിഡിയോയും ശ്രദ്ധേയമായി. ആഡംബരപൂര്‍ണമായ വിവാഹക്ഷണക്കത്ത് ആണ് മോണിക്കയുടെയും അലന്റെയും വിവാഹത്തിന് തയ്യാറാക്കിയത്. ജനുവരി 27നായിരുന്നു വിവാഹം.

താരങ്ങളുടെ വിവാഹങ്ങള്‍ എന്നും വാര്‍ത്തയാകാറുണ്ടെങ്കിലും ആദ്യമായാവും ഒരു താരത്തിന്റെ മകളുടെ കല്യാണം ഇത്ര കണ്ട് ആഘോഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അലന്റെയും മോണിക്കയുടെയും വിവാഹനിശ്ചയം. ആര്‍ഭാടപൂര്‍വമായ ചടങ്ങുകള്‍ ആഘോഷത്തിന് മാറ്റു കൂട്ടി.

You must be logged in to post a comment Login