വാട്സ്ആപ്പ്, ഡ്യുവല്‍ വീ ചാറ്റ് സൗകര്യമാണ് സ്മാര്‍ട്ട് ഫോണിന്റെ പ്രധാന സവിശേഷത.
വിപണി തിരിച്ചു പിടിക്കാന്‍ വീണ്ടും ജിയോണീ എത്തുന്നു. പുത്തന്‍ മാറ്റങ്ങള്‍ വരുത്തി എസ്8 സ്മാര്‍ട്ട് ഫോണുമായാണ് ജിയോണീ എത്തുന്നത്. കമ്പനി ആദ്യമായി ഉള്‍പ്പെടുത്തുന്ന വാട്സ്ആപ്പ്, ഡ്യുവല്‍ വീ ചാറ്റ് സൗകര്യമാണ് സ്മാര്‍ട്ട് ഫോണിന്റെ പ്രധാന സവിശേഷത.
ബാഴ്സലോണയില്‍ നടന്ന എംഡബ്ല്യുസി 2016 ട്രേഡ് ഷോയിലാണ് കമ്പനി തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ജിയോണീ എസ് 8ന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ഇതിനോടകം കമ്പനി പുറത്തുവിട്ടുകഴിഞ്ഞു.
3 ഡി ടച്ച് പ്രഷര്‍ സെന്‍സിറ്റിവിറ്റി ഡിസ്പ്ലെയാണ് സമാര്‍ട്ട് ഫോണിന്റേത്. ലൂപ്പ് മെറ്റല്‍ ഡിസൈന്‍, ഡ്യൂവല്‍ സിം 4ജി കണക്റ്റിവിറ്റിയും ഉള്‍പ്പെടുന്നതാണ് മറ്റ് സവിശേഷതകള്‍.
16 മെഗാപിക്സല്‍ ക്യാമറ, ലേസര്‍ ഓട്ടോഫോക്കസ്, ഫെയ്സ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, 5.5 ഇഞ്ച് അമോള്‍ഡ് ഡിസ്പ്ലെ, എച്ച്ഡി റെസല്യൂഷന്‍, മീഡിയാ ടെക്ക് ഹെലിയോ പി10 ഒക്റ്റാ കോര്‍ എസ്ഒസി, 4 ജിബി റാം തുടങ്ങിയ സൗകര്യങ്ങളും ജിയോണീ സ്മാര്‍ട്ട്ഫോണില്‍ ചേര്‍ത്തിട്ടുണ്ട്. മൂന്ന് കളറുകളില്‍ മാര്‍ച്ച് അവസാനത്തോടെ എസ് 8 വിപണികളിലെത്തും. ഏകദേശം 34,000 രൂപയാണ് സ്മാര്‍ട്ട്ഫോണിന്റ വില.
You must be logged in to post a comment Login