‘തറയില്‍ കിടക്കുന്നത് ഒരു കുരുന്നല്ല, എന്റെ ഹൃദയമാണ്’; സഭയില്‍ ഉറങ്ങുന്ന മന്ത്രിമാര്‍ അറിയാനുള്ള ഒരമ്മയുടെ കുറിപ്പ് വൈറല്‍

southlive%2F2016-08%2F61383736-40ff-4bf4-9d49-13aba79ae3e1%2Fswathy

വിവാഹം കഴിഞ്ഞാല്‍ സ്ത്രീകളുടെ ജീവിതം അടിമുടി മാറുമെന്ന് പറയപ്പെടാറുണ്ട്. അമ്മയായാല്‍ അത് അക്ഷരംപ്രതി ശരിയാകും. ജോലിക്ക് പോകുന്ന അമ്മമാരെ സംബന്ധിച്ച് കുടുംബ ജീവിതവും ജോലിയും താളം തെറ്റാതെ കൊണ്ടുപോകുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. അത്തരത്തില്‍ ജീവിതത്തോട് മല്ലിടുന്ന യുവതിയാണ് പൂനെ സ്വദേശിനി സ്വാതി ചിതല്‍കര്‍.
അസുഖ ബാധിതനായ മകനെ കൂടെക്കൂട്ടി ഓഫീസല്‍ ജോലി ചെയ്യേണ്ട വന്ന ഗതികേടിനെ കുറിച്ച് നാല് ദിവസം മുമ്പ് സ്വാതി ചിത്രസഹിതം ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിടുകയുണ്ടായി. പാര്‍ലമെന്റില്‍ ഉറങ്ങാറുള്ള രാഷ്ട്രീയ നേതാക്കള്‍ക്കായി ഒരു സന്ദേശവും പോസ്റ്റിലെ വരികളില്‍ ഉണ്ടായിരുന്നു. അതോടെ പോസ്റ്റ് നവമാധ്യമങ്ങളില്‍ വൈറലായി. 15,000ത്തോളം പേരാണ് സ്വാതിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തത്.
സ്വാതിയുടെ എഫ്ബി പോസ്റ്റ് ഇങ്ങനെ.

southlive%2F2016-08%2Fdc149e0d-881d-41f5-a1fa-eed0bf8767b1%2Ffc
തറയില്‍ കിടക്കുന്നത് ഒരു കുരുന്നല്ല, എന്റെ ഹൃദയമാണ്. അവന് തുള്ള പനിയാണ്. അതിനാല്‍ ആരുടെ അടുത്തേക്കും പോകാന്‍ സമ്മതിക്കുന്നില്ല. പകുതി ദിനം കഴിഞ്ഞു. അടിയന്തരമായി ലോണ്‍ റിലീസ് ചെയ്യാനുള്ളതിനാല്‍ എനിക്ക് ലീവ് എടുക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷെ ഒരേസമയം രണ്ട് ഡ്യൂട്ടിയും എനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കും. സഭയില്‍ ഉറങ്ങുന്ന മന്ത്രിമാരിലേക്ക് ഈ സന്ദേശം എത്തിക്കണമെന്ന് ആഗ്രഹിക്കുന്നു.

സ്വാതിയുടെ പോസ്റ്റില്‍ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി സ്ത്രീകള്‍ തങ്ങള്‍ക്കുണ്ടായ സമാന അനുഭവം വിവരിച്ച് പ്രതികരിച്ചിരിക്കുന്നു. എല്ലാ സ്ത്രീകളും അഭിമുഖീകരിക്കുന്ന ഒരു വിഷയത്തെ തുറന്നുപറഞ്ഞതിനെ അഭിനന്ദിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

പോസ്റ്റ് വൈറലായതോടെ വീണ്ടും പ്രതികരണവുമായി സ്വാതി രംഗത്തെത്തി. പിന്തുണച്ചതിന് നന്ദി അറിയിച്ചും എല്ലാവരോടും ശബ്ദമുയര്‍ത്താന്‍ ആഹ്വാനം ചെയ്തുമായിരുന്നു അവരുടെ പ്രതികരണം.
ഒരു സാധാരണ പോസ്റ്റിട്ടതിലൂടെ കിട്ടിയ സ്വീകാര്യത എന്നെ അത്ഭുതപ്പെടുത്തി. ഇന്ത്യയ്ക്കകത്ത് നിന്നും വിദേശത്ത് നിന്നും നിരവധി പേരുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ ലഭിച്ചു. മനസ്സില്‍ വന്ന കാര്യമാണ് പറഞ്ഞത്. എന്നെ ആശ്ചര്യപ്പെടുത്തി എല്ലാവരും പിന്തുണച്ചും. നന്ദി, എല്ലാവരും ശബ്ദമുയര്‍ത്തണമെന്നാണ് എന്റെ അപേക്ഷ.

You must be logged in to post a comment Login