തലതിരിഞ്ഞ ത്രിമാനങ്ങള്‍

ജോസഫ് റോയ്


തലതിരിച്ചുള്ള വരയിലൂടെ പിആര്‍ ജൂഡ്സണ്‍ നടന്നുകയറിയത് രണ്ടു ലോക റെക്കോര്‍ഡുകളിലേക്കാണ്. കെട്ടിടങ്ങളുടെ ത്രിമാന ചിത്രങ്ങള്‍ ഒരു ക്യാന്‍വാസില്‍ തല തിരിച്ചു വരക്കുക, കൂടാതെ കെട്ടിടങ്ങളുടെ ത്രിമാന ചിത്രങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ കൈ എടുക്കാതെ വരച്ചു തീര്‍ക്കുക. കൊച്ചിയില്‍വച്ചു നടന്ന ഈ രണ്ടു ശ്രമങ്ങള്‍ 3മണിക്കൂര്‍ നീണ്ട വരയിലൂടെ വളരെ അനായാസമായി പൂര്‍ത്തിയാക്കിയാണ് ജൂഡ്സണ്‍ ലോകറെക്കോര്‍ഡ് ബുക്കുകളായ അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചത്.
കൊച്ചി സ്വദേശിയായ ജൂഡ്സണ്‍ ആര്‍ക്കിടെക്റ്റ് ബിരുദങ്ങള്‍ സ്വന്തമാക്കാതെയാണ് ബില്‍ഡിംഗ് ഡിസൈനിങ് രംഗത്ത് ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയതെന്നതാണ് വിസ്മയം. 21-ാമത്തെ വയസില്‍ ജോലി തേടി ഖത്തറില്‍ എത്തിയ ജൂഡ്സണ്‍ ബില്‍ഡിംഗ് ഡിസൈനിങ് രംഗത്തും വരയിലുമുള്ള തന്റെ ആഗ്രഹം കാരണം ആകസ്മികമായാണ് ഈ മേഖലയില്‍ എത്തിപ്പെട്ടത്. കഴിവുതെളിയിച്ചതോടെ ദുബായിലേക്ക് ചുവടുമാറ്റി. തലതിരിഞ്ഞ വരകള്‍ ക്ലിക്കായതോടെ ജൂഡ്സണ്‍ അസ്സോസിയേറ്റ് എന്ന സ്ഥാപനം ആരംഭിച്ചു. ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലുമായി നൂറുകണക്കിന് പ്രോജക്ടുകളാണ് ജൂഡ്സണ്‍ അസോസിയേറ്റിന്റെ കീഴില്‍ നടന്നു കൊണ്ടിരിക്കുന്നത്.
ലോകറിക്കോഡിലേക്ക് എത്തുന്നതിനായി ഒന്നര മണിക്കൂര്‍ വീതമുള്ള രണ്ടു ശ്രമങ്ങളാണ് നടന്നത്. കെട്ടിടങ്ങളുടെ ത്രിമാന ചിത്രങ്ങള്‍ തലതിരിച്ചു വരക്കുക, കെട്ടിടങ്ങളുടെ ത്രിമാന ചിത്രങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ കൈ എടുക്കാതെ വരച്ചു തീര്‍ക്കുക. ഈ രണ്ടു ശ്രമങ്ങളിലും വിജയം വരിച്ച് പിആര്‍ ജൂഡ്സണ്‍ ലോക റെക്കോര്‍ഡിട്ടു. ശ്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായി അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ നിന്നും യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തില്‍ നിന്നും പ്രതിനിധികള്‍ എത്തിയിരുന്നു. റെക്കോര്‍ഡ് പ്രഖ്യാപന ചടങ്ങ് എംപി ഹൈബി ഈഡന്‍ ഉത്ഘാടനം ചെയ്തു. യുആര്‍എഫ് ഇന്റര്‍നാഷണല്‍ ജൂറിയും മലയാളിയാളിയുമായ സുനില്‍ ജോസഫ്, പേസ്(ജഅഇഋ) എഡ്യൂക്കേഷന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഇബ്രാഹിം ഹാജി, എസ്എഫ്എസ് ഹോംസ് ഫൗണ്ടര്‍ കെ ലെവ, എ ടു ഇസഡ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഇഎസ് ജോസ്, ഡയറക്ടര്‍ അഡ്മിനിസ്‌ട്രേഷന്‍ രാജഗിരി ഹോസ്പിറ്റല്‍ ഫാ. ജോയി കിളിക്കുന്നേല്‍, സിഎംഐ, കുന്നേല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, എംവി ആന്റണി, മാധ്യമ പ്രവര്‍ത്തകന്‍ ഡെന്‍സില്‍ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

 

You must be logged in to post a comment Login