തലമുടിക്ക് വേണം ആയുര്‍വേദം

hair-loss
നീണ്ട് ചുരുളന്‍ മുടി പെണ്ണായാലും ആണായാലും മുടിയുടെ കാര്യത്തില്‍ ഒരു വീട്ടുവിഴ്ചയ്ക്കും തയ്യാറല്ല. പക്ഷേ ഇപ്പോഴത്തെ ഈ ഫാസ്റ്റ് ലൈഫില്‍ മുടി സംരക്ഷണം അല്‍പ്പം ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ മുടിയുടെ പ്രശ്‌നങ്ങള്‍ വളരെ ഏറെയാണ്. വിഷമിക്കേണ്ട, വീട്ടില്‍ തന്നെ ഇരുന്നു ചെയ്യാവുന്ന ചില ആയുര്‍വേദ രഹസ്യം ഇതാ:

മുടി കൊഴിച്ചില്‍ തന്നെയാണ് ഇന്ന് എല്ലാവരുടെയും പേടി സ്വപ്നം. ഈ കൊഴിച്ചില്‍ കഷണ്ടിയിലേക്കുള്ള പോക്കാണോ എന്നതാണ് ആശങ്ക. ശാസ്ത്രീയമായി പറഞ്ഞാല്‍ ഒരു ദിവസം 60 മുതല്‍ 100 വരെ മുടികള്‍ ഒരു സാധാരണ വ്യക്തിയുടെ തലയില്‍ നിന്ന് പോകാം. ഇതിനെ ഒരിക്കലും കൊഴിച്ചിലായി പറയാന്‍ കഴിയില്ല. ഇനി ചില മരുന്നുകളുടെ റിയാക്ഷന്‍. തൈറോയിഡ്, താരന്‍, ടെന്‍ഷന്‍. കാലാവസ്ഥ വ്യതിയാനും, വെള്ളത്തിലെ ക്ലോറിന്റെ അംശം തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് മുടിപൊഴിച്ചില്‍ ഉണ്ടാവാറുണ്ട്. ഇതില്‍ നിന്ന് രക്ഷ നേടാന്‍ ഇതാ ചില പൊടിക്കൈകള്‍:

1. എണ്ണ അല്‍പ്പം ചുടാക്കി വിരലുകള്‍ ഉപയോഗിച്ച് പതിയെ 1.5 മിനിറ്റോളം മസ്സാജ് ചെയ്താല്‍ മുടി തഴച്ച് വളരാന്‍ അത്യുത്തമാണ് കൂടാതെ താരന്‍ കുറയുവാനും ഇത് ഫലപ്രദമാണ്.
2. കൈതോന്നി. ചെമ്പരത്തിപ്പൂവ്, കറിവേപ്പില, കൂവളത്തില എന്നിവ ഇട്ട് എണ്ണ കാച്ചി തേച്ചാല്‍ ആരോഗ്യമുള്ള മുടിവളരും.
3. ആഴ്ചയില്‍ ഒരിക്കല്‍ മുട്ടയുടെ വെള്ളക്കരു മിക്‌സ് ചെയ്ത് തലയോട്ടിലും മുടിയിലും തേച്ചുപിടിപ്പിച്ചാല്‍ മുടിക്ക് നല്ല തിളക്കവും വളര്‍ച്ചയും ലഭിക്കും.
4. ശുദ്ധമായ മൈലാഞ്ചിപ്പൊടിയും നെല്ലിക്കാ പൊടിയും അല്‍പ്പം കാപ്പിപ്പൊടിയും തേയില വെള്ളം ഒഴിച്ചു കുഴമ്പുരൂപത്തിലാക്കി അതിലേക്കു ഒരു ടീസ് സ്പൂണ്‍ നാരങ്ങനീര്‍ ഒഴിച്ച് തലേദിവസം രാത്രി വയ്ക്കണം. പിറ്റേദിവസം ആ കൂട്ടില്‍ ഒരു മുട്ടയുടെ വെള്ളയും ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കണം അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം. ഇത് മുടിക്ക് കറുപ്പ് നിറവും , താരന്‍ അകലുകയിം വളരുകയും ചെയ്യും.
5. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ മുടി കറുക്കാന്‍ അത്യുത്തമം
6. രാത്രി അല്‍പ്പം ഉലവ വെള്ളത്തില്‍ ഇട്ട് വച്ചതിനുശേഷം പിറ്റേദിവസം അത് അരച്ച് തലയില്‍ തേച്ചുു പിടിപ്പിച്ചാല്‍ മുടി വളരാനും താരന്‍ അകലാനും അത്യുത്തമം.

You must be logged in to post a comment Login