തലമുണ്ഡനം ചെയ്ത് കാശിക്ക് പോകാന്‍ വെള്ളാപ്പള്ളി ഒരുങ്ങിക്കൊള്ളൂവെന്ന് എ എ ഷുക്കൂര്‍

 


ആലപ്പുഴ: ആലപ്പുഴയില്‍ ഇടത് സ്ഥാനാര്‍ഥി എ.എം. ആരീഫ് പരാജയപ്പെട്ടാല്‍ താന്‍ തലമൊട്ടയടിച്ച് കാശിക്കുപോകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കു പിന്നാലെ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂര്‍ രംഗത്ത്. വെള്ളാപ്പള്ളി തലമുണ്ഡനം ചെയ്ത് കാശിക്ക് പോകാന്‍ ഒരുങ്ങിക്കൊള്ളൂവെന്ന് ഷുക്കൂര്‍ പറഞ്ഞു.

വെള്ളാപ്പള്ളി സംസാരിക്കുന്നത് സിപിഎമ്മുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ്. കോണ്‍ഗ്രസിനെ അടച്ചാക്ഷേപിച്ചതിന്റെ മുന്‍ അനുഭവം വെള്ളാപ്പള്ളി മറക്കേണ്ടെന്നും ഷുക്കൂര്‍ ഓര്‍മപ്പെടുത്തി. പരാജയ ഭീതിയുള്ളതിനാലാണ് കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കാത്തതെന്നും വെള്ളാപ്പള്ളി നേരത്തേ പരിഹസിച്ചിരുന്നു.

You must be logged in to post a comment Login