തലസ്ഥാനത്ത് വീണ്ടും മാലിന്യ മണക്കുന്നു

തിരുവനന്തപുരം:തലസ്ഥാനത്തെ മാലിന്യ പ്രശ്‌നം പ്രതിസന്ധിയിലേക്ക്.ഇപ്പോള്‍ നഗരത്തിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന എരുമക്കുഴി ട്രഞ്ചിംഗ് ഗ്രൗണ്ട് നിറഞ്ഞതാണ് പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. എരുമക്കുഴിയില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞ മാലിന്യ പ്ലാന്റിന്റെ നിര്‍മ്മാണവും എവിടെയും എത്തിയിട്ടില്ല.വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് അടച്ചുപൂട്ടിയതോടെ തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ കോര്‍പ്പറേഷന് മുമ്പിലുണ്ടായിരുന്ന ഏക സ്ഥലമായിരുന്നു എരുമക്കുഴിയിലെ ട്രഞ്ചിംഗ് ഗ്രൗണ്ട്. ദിവസവും 100 ടണ്‍ വീതം മാലിന്യം ഇവിടേക്ക് എത്തിയിരുന്നത്.
waste
ഒരു വര്‍ഷത്തിനിടെ ഇത്രയധികം മാലിന്യങ്ങള്‍ എത്തിയതോടെ ട്രഞ്ചിംഗ് ഗ്രൗണ്ട് മാലിന്യക്കുമ്പാരമായി മാറുകയായിരുന്നു.ഇത് സംസ്കരിക്കാനും കഴിഞ്ഞിരുന്നില്ല.ഇതോടെ ഇനി മാലിന്യം നിക്ഷേപിക്കാന്‍ കഴിയാത്ത നിലയായി.എരുമക്കുഴിയില്‍ മാലിന്യ സംസ്കരണപ്ലാന്റ് സ്ഥാപിക്കാമെന്ന വാഗ്ദാനവും നടപ്പിലായില്ല.പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്.

You must be logged in to post a comment Login