തല ഇരിക്കുമ്പോള്‍ വാല്‍ ആടേണ്ടന്ന്‌ ജോര്‍ജിനോട്‌ ഉണ്ണിത്താന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്ന്‌ ഉമ്മന്‍ ചാണ്ടി മാറിനില്‍ക്കണമെന്ന പി സി ജോര്‍ജിന്റെ പ്രസ്‌താവനക്ക്‌ കോണ്‍ഗ്രസ്‌ വക്താവ്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മറുപടി. ജോര്‍ജിനോടല്ല, കെ.എം മാണിയുമായാണ്‌ കോണ്‍ഗ്രസ്സ്‌ ധാരണ ഉാക്കിയിട്ടുള്ളതെന്ന്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

തലയിരിക്കുമ്പോള്‍ വാല്‍ ആടേണ്ടതില്ലെന്നും ചീഫ്‌ വിപ്പ്‌ സ്ഥാനം മാറ്റണോ എന്ന്‌ കെ.എം മാണിക്ക്‌ തീരുമാനിക്കാമെന്നും രാജ്‌ മോഹന്‍ ഉണ്ണാത്താന്‍ കാഞ്ഞങ്ങാട്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കുകയാണ്‌ നല്ലതെന്ന്‌ പി സി ജോര്‍ജ്‌ ഇന്നലെ പറഞ്ഞിരുന്നു.

You must be logged in to post a comment Login