താടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പ്രചാരമേറുന്നു

ന്യൂയോര്‍ക്കിലെ യുവാക്കള്‍ക്കിടയില്‍ താടിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വ്യാപകമാകുന്നു. കുട്ടിത്തമുള്ള മുഖമുള്ളവരാണ്
താടിമാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയക്ക് വിധേയരാകുന്നവരില്‍ ഭൂരിഭാഗവും എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

താടി മാറ്റിവയ്ക്കാന്‍ തങ്ങളെ സമീപിക്കുന്ന യുവാക്കളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വലിയ തോതില്‍ വര്‍ദ്ധിച്ചതായി മാന്‍ഹാട്ടനിലേയും ഫ്‌ളോറിഡയിലേയും ഫേഷ്യല്‍ സര്‍ജന്‍മാര്‍ പറയുന്നു. തലയില്‍ നിന്നും കവിള്‍തടത്തില്‍ വച്ചുപിടിപ്പിക്കേണ്ട മുടിയുടെ അളവ് അനുസരിച്ചാണ് ശാസ്ത്രക്രിയ തുക ഈടാക്കുന്നത്. ആഴ്ചയില്‍ മൂന്നും നാലും താടിമാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയകള്‍ തങ്ങള്‍ ചെയ്യാറുണ്ടെന്ന് സര്‍ജന്‍മാര്‍ പറയുന്നു. ഏകദേശം 8000 ഡോളര്‍ മുടക്കിയാണ് യുവാക്കള്‍ ശാസ്ത്രക്രിയക്ക് വിധേയരാകുന്നത്. ശാസ്ത്രക്രിയക്ക് വിധേയരാകുന്ന 35 ശതമാനം പേരും 26 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവരാണ്. ഹോളിവുഡ് സിനിമാ താരങ്ങള്‍ താടി ഫാഷനാക്കി മാറ്റിയതും യുവാക്കള്‍ക്കിടയില്‍ താടിപ്രേമം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കി. ബ്രാഡ് പിറ്റ്, ജോര്‍ജ് ക്ലൂണി, റയാന്‍ ഗോസ്ലിംഗ്, ബെന്‍ അഫഌ് തുടങ്ങിയ ഹോളിവുഡ് നടന്‍മാരെല്ലാം താടിവച്ചാണ് ഇപ്പോള്‍ റെഡ് കാര്‍പ്പറ്റില്‍ പ്രത്യക്ഷപ്പെടുന്നത്.

You must be logged in to post a comment Login