താന്‍ ബോളിവുഡ് വിടാന്‍ കാരണം കള്ളപ്പണം: കമല്‍ഹസന്‍

ബോളിവുഡിലെ കള്ളപ്പണത്തിന്റെ ഒഴുക്ക് കാരണമാണ് താന്‍ തമിഴ് സിനിമയിലേക്ക് തിരികെ എത്തിയത് കമല്‍ ഹാസന്‍. സംവിധായകനും ഛായാഗ്രാഹകനുമായ എ.വിന്‍സന്റ് കള്ളപ്പണം ഉപയോഗിക്കാത്ത അപൂര്‍വം ചില സിനിമക്കാരില്‍ ഒരാളായിരുന്നെന്നും കമല്‍ പറഞ്ഞു

ബോളിവുഡില്‍ പലര്‍ക്കും അധോലോകവുമായി ബന്ധമുണ്ടായിരുന്നു. അതിന് വഴങ്ങി കൊടുക്കാനോ എതിര്‍ക്കാനോ താന്‍ ശ്രമിച്ചില്ല, കമല്‍ പറഞ്ഞു. ശിവാജി ഗണേശന്റെ സ്വാഭാവിക അഭിനയം കണ്ടാണ് താന്‍ പുകവലി തുടങ്ങിയത്. എന്നാല്‍ ഒരുപാട് സുഹൃത്തുക്കള്‍ പുകവലി കാരണം കാന്‍സര്‍ ബാധിച്ച് മരിച്ചതു കണ്ടപ്പോള്‍ പുകവലി നിര്‍ത്തി. കഥാപാത്രത്തിന് ആവശ്യമാണെങ്കില്‍ മാത്രം സിനിമയില്‍ താന്‍ പുകവലിക്കുമെന്നും കമല്‍ പറഞ്ഞു.

You must be logged in to post a comment Login