താന്‍ മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നെന്ന് വിഎസ്; സ്ഥാനാര്‍ത്ഥി പട്ടികയിലും അതൃപ്തി

വി.എസ് അച്യുതാനന്ദന്‍
വി.എസ് അച്യുതാനന്ദന്‍

കൊച്ചി: താന്‍ വീണ്ടും മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലും വിഎസ് അതൃപ്തിയുണ്ടെന്ന് അറിയിച്ചു. ദി ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് വിഎസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരെന്ന തീരുമാനം എടുക്കുന്നത് പാര്‍ട്ടി കേന്ദ്ര നേതൃത്വവും, എല്‍ഡിഎഫും ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കുറ്റമറ്റതല്ലെന്നും, അതില്‍ അതൃപ്തി ഉണ്ടെന്നും വ്യക്തമാക്കിയ വിഎസ് നൂറില്‍ കുറയാത്ത സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നും പറഞ്ഞു.

You must be logged in to post a comment Login