താന്‍ സഹായിമാത്രം; അംഗീകാരം മോദിക്കുള്ളത്: പരീക്കര്‍

Manohar Parrikar1

മുംബൈ: പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളില്‍ ഇന്ത്യന്‍ ദൗത്യ സേന നടത്തിയ മിന്നലാക്രമണത്തിന്റെ അംഗീകാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളതാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. മിന്നലാക്രമണം നടത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിലും പദ്ധതിയിടുന്നതിലും പ്രധാനമന്ത്രിക്ക് പങ്കുണ്ട്. സഹായിയുടെ പങ്ക് മാത്രമാണ് താന്‍ വഹിച്ചതെന്നും പരീക്കര്‍ പറഞ്ഞു.

മിന്നലാക്രമണത്തെ കുറിച്ച് പൊങ്ങച്ചം പറയരുതെന്ന് മോദി കാബിനറ്റ് അംഗങ്ങളെ വിലക്കിയ ശേഷമാണ് പ്രധാനമരന്തിയെ തന്നെ പുകഴ്ത്തി പറഞ്ഞ് പരീക്കര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ ഒട്ടും ദുര്‍ബലമായ രാഷ്ട്രമല്ലെന്ന് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ മോദി തെളിയിച്ചെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

മിന്നാലാക്രമണം നടത്തിയത് സേനയുടെ ധീരതയാണെങ്കില്‍ അത് നടപ്പാക്കാന്‍ പ്രധാനമന്ത്രിയെടുത്ത രാഷ്ട്രീയ തീരുമാനമാണ് പ്രശംസനീയമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായും പറഞ്ഞിരുന്നു.

You must be logged in to post a comment Login