‘താമര’ റിലീസ് ചെയ്തു; സലീം കുമാറിന്റെ ശക്തമായ കഥാപാത്രം

സലീം കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന ഹൃസ്വ ചിത്രം താമര റിലീസ് ചെയ്തു. ചിത്രം ജൂണ്‍ പത്തിനാണ് റിലീസ് ചെയ്തത്. സലീം കുമാര്‍, അജു വര്‍ഗ്ഗീസ്, രമേഷ് പിഷാരടി എന്നിവരുടെ സമൂഹമാധ്യമ പേജിലൂടെയാണ് താമര പുറത്തിറക്കിയത്. ഹാഫിസ് മുഹമ്മദ്ദ് ആണ് സംവിധാനം. അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകന്‍ അബു എന്നീ ചിത്രങ്ങളിലുള്ളതു പോലെ ശക്തമായ കഥാപാത്രമായി സലീംകുമാര്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പെണ്‍മക്കളുള്ള ഓരോ മാതാപിതാക്കളുടെയും സഹോദരിമാരുള്ള ഓരോ സഹോദരന്മാരുടെയും കഥയാണിത്. വിവിധ ഹൃസ്വ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടുകയും ചെയ്തു. ഇഷ്‌ക്, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളുടെ തിരക്കഥാകുത്ത് രതീഷ് രവിയാണ് താമരയ്ക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിജു എം. ഭാസ്‌കര്‍ നിര്‍വഹിച്ചിരിക്കുന്നു.

സംഗീതമൊരുക്കിയിരിക്കുന്നത് ആനന്ദ് മധുസൂധനാണ്. രവീന്ദ്ര ജയന്‍, സിബി തോമസ്, ലുക്ക്മാന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അബ്ദുള്‍ മനാഫ്, പി.ബി മുഹമ്മദ്ദ് എന്നിവര്‍ ചേര്‍ന്നാണ് ഹൃസ്വ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

You must be logged in to post a comment Login