താരന്‍ അകറ്റാന്‍

hair-loss
താരന്‍ അകറ്റാന്‍ വെളിച്ചെണ്ണയില്‍ ചെറിയ ഉള്ളിയിട്ട് 20 മിനിറ്റ് തിളപ്പിക്കണം. ഈ വെളിച്ചെണ്ണ ഉപയോഗിച്ച് തലയില്‍ മസാജ് ചെയ്ത് ചെറുപയര്‍ പൊടിയും കഞ്ഞിവെള്ളവും കലര്‍ന്ന മിശ്രിതത്തില്‍ കഴുകിക്കളയുക.

ബദാം ഓയിലും നെല്ലിക്കാ ജ്യൂസും കലര്‍ന്ന മിശ്രിതം തലയില്‍ പുരട്ടാം. ഒലീവ് ഓയില്‍, ചെറുനാരങ്ങാ ജ്യൂസ്, വെളിച്ചെണ്ണ എന്നിവ കലര്‍ന്ന മിശ്രിതം ചൂടാക്കി തലയില്‍ പുരട്ടാം. പിന്നീട് ചൂടുവെള്ളത്തില്‍ ടവല്‍ മുക്കിപ്പിഴിഞ്ഞ് തലയില്‍ കെട്ടിവയ്ക്കാം.

ഒലീവ് ഓയിലും വെളിച്ചെണ്ണയും നാരങ്ങാനീരും ചേര്‍ത്തു തലയോട്ടിയില്‍ പുരട്ടുന്നതും രാത്രി കിടക്കുന്നതിനു മുന്‍പു തലയോട്ടിയില്‍ ബേബി ഓയില്‍ പുരട്ടി രാവിലെ ആന്റി ഡാന്‍ഡ്രഫ് ഷാംപു ഉപയോഗിച്ചു കഴുകിക്കളയുന്നതും നല്ലതാണ്.

തുളസിയിലയും ചെമ്പരത്തിയിലയും പൂവും ചേര്‍ത്തരച്ചു തലയോട്ടിയില്‍ പുരട്ടിയാല്‍ താരനകന്നു മുടി വളരും.
ഉലുവ, കടുക് എന്നിവ കുതിര്‍ത്തി അരച്ച് തലയില്‍ തേക്കുന്നത് നല്ലതാണ്. കഞ്ഞിവെള്ളത്തില്‍ ഷിക്കാക്കായ് പൗഡര്‍ കലക്കി തലയില്‍ പുരട്ടുന്നത് നല്ലതായിരിക്കും.

വെളിച്ചെണ്ണയില്‍ കര്‍പ്പൂരമിട്ട് തിളപ്പിച്ച് തലയില്‍ മസാജ് ചെയ്യണം. അരമണിക്കൂര്‍ കഴിഞ്ഞ് മുടി ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയണം.

You must be logged in to post a comment Login