താര ക്രിക്കറ്റിന് നാളെ കൊച്ചിയില്‍ തുടക്കം

ഉച്ചയ്ക്ക് രണ്ടിനു ചെന്നൈ റൈനോസ് തെലുങ്കുവാരിയേഴ്‌സിനെയും വൈകിട്ട് ഏഴ് മണിക്ക് അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് കര്‍ണാടക ബുള്‍ഡോസറിനെയും നേരിടും

mohanalal

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആറാം സീസണില്‍ മലയാളി താരനിരയുടെ കേരളത്തിലെ മത്സരങ്ങള്‍ക്കു കലൂര്‍ ജവഹര്‍ലാല്‍ നെഹ്്‌റു സ്റ്റേഡിയത്തില്‍ നാളെ തുടക്കം. ഞായറാഴ്ച രണ്ട് മത്സരങ്ങളാണുള്ളത്. ഉച്ചയ്ക്ക് രണ്ടിനു ആദ്യ മത്സരത്തില്‍ ചെന്നൈ റൈനോസ് തെലുങ്കുവാരിയേഴ്‌സിനെയും വൈകിട്ട് ഏഴ് മണിക്ക് അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് കര്‍ണാടക ബുള്‍ഡോസറിനെയും നേരിടും. മോഹന്‍ലാല്‍ തുടര്‍ച്ചയായി ആറാം തവണയാണ് ടീമിന്റെ നോണ്‍ പ്ലെയിങ്ങ് ക്യാപ്റ്റനാകുന്നത്. ബാലയാണ് ക്യാപ്റ്റന്‍.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്നു മുതല്‍ വിതരണം ചെയ്യുന്ന ഫ്രീ പാസ് ഉപയോഗിച്ചു മത്സരം സൗജന്യമായി കാണുവാന്‍ കഴിയും. 12 മണിയോടെ പ്രവേശനം ആരംഭിക്കും. പുറത്തുപോയാല്‍ തിരിച്ചു വീണ്ടും അകത്തുകയറുവാന്‍ സാധിക്കില്ല. ഗാലറിയിലെ ഒരു ഭാഗം പാസ് ലഭിക്കാത്തവര്‍ക്കു വേണ്ടി തുറന്നുകൊടുക്കും. ചെയറില്‍ വിഐപി, വിവിഐപി എന്നിവയായി തിരിച്ചായിരിക്കും പ്രവേശനം. സ്റ്റേഡിയത്തിനകത്തും പുറത്തും പ്രത്യേക പാര്‍ക്കിങ്ങ് സൗകര്യം ഏര്‍പ്പെടുത്തും.

കൊച്ചിയില്‍ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സിസിഎല്‍ തിരിച്ചെത്തുന്നത്. അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഇത്തവണത്തേയും ഉടമകള്‍ എംഎല്‍എസ് സ്ര്‌ടൈക്കേഴ്‌സ് എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്.

ആദ്യ മത്സരത്തിനിറങ്ങുന്ന ചെന്നൈ റൈനോസിന്റെ നായകന്‍ ടീമിലെ ഓഫ് സ്പിന്നിര്‍ കൂടിയായ ആര്യയാണ്. തെലുങ്കു വാരിയേഴ്‌സിനെ ഓള്‍ റൗണ്ടര്‍ അഖില്‍ അക്‌നേനും നയിക്കും. അമ്മ കേരള സ്‌േെട്രെക്കേഴ്‌സിനെ എതിരുടുന്ന കര്‍ണാടക ബൂള്‍ഡോസറിനെ ഓള്‍ റൗണ്ടര്‍ സുധീപ് നയിക്കും. മലയാളിയായ പാര്‍വതി നായരാണ് ടീമിന്റെ അംബാസിഡര്‍. കഴിഞ്ഞ തവണ റണ്ണേഴ്‌സ് അപ്പും നാലു തവണ ജേതാക്കളുമാണ് കര്‍ണാടക.

താരങ്ങളുടെ ഒരു ഉത്സവം ആണിതെന്നും വലിയപ്രൊഫഷണല്‍ താരങ്ങള്‍ ഒന്നുമല്ലെന്നും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്കു പരസ്പരം പരിചയപ്പെടാനുള്ള വേദിയാണ് ഇതെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചിയില്‍ ലാലേട്ടന്‍ നല്‍കുന്ന ആത്മവിശ്വാസത്തോടെ ടീം ജയിക്കുമെന്നും ബാല പ്രത്യാശ പ്രകടിപ്പിച്ചു.

മ്രൊത്തം എട്ടു ടീമുകളാണ് മത്സരിക്കുന്നത് ഇതില്‍ ഗൂപ്പ് ബി മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങള്‍ സണ്‍ നെറ്റ് വര്‍ക്കിന്റെ സൂര്യ, ജമിനി,സണ്‍ടിവി ചാനലുകളാണ് തല്‍സമയം സംപ്രേഷണം ചെയ്യുന്നത്.

ടീം അമ്മകേരള സ്‌ട്രൈക്കേഴ്‌സ്: ബാല (ക്യാപ്റ്റന്‍),റിയാസ് ഖാന്‍, ബിനീഷ് കൊടിയേരി,രാജീവ് പിള്ള,മണിക്കുട്ടന്‍ ,അര്‍ജുന്‍ നന്ദകുമാര്‍,വിനു മോഹന്‍, അരുണ്‍ ബെ്ന്നി, ഷെഫീഖ് റഹ്്മാന്‍, മദന്‍ മോഹന്‍ ,ആസിഫ് അലി,ഉണ്ണിമുകുന്ദന്‍ ,ഇടവേള ബാബു (ടീം മാനേജര്‍)

You must be logged in to post a comment Login