തിക്രിത്തില്‍ മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ആശുപത്രിക്കു സമീപം സ്‌ഫോടനം

തിക്രിത്: ഇറാക്കില്‍ മലയാളികള്‍ ജോലി ചെയ്യുന്ന തിക്രിത്തിലെ ഒരു ആശുപത്രിക്കു സമീപം സ്‌ഫോടനം. ആശുപത്രിക്കു സാരമായി തകരാറുകള്‍ ഉണ്ടായി. ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള നഴ്‌സുമാരുടെ സുരക്ഷ ആശങ്കയിലാണ്. തങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നതിനു കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നു മലയാളി നഴ്‌സുമാര്‍ ഒരു സ്വകാര്യ ചാനലിലൂടെ ആവശ്യപ്പെട്ടു.

പുലര്‍ച്ചെ ഇറാക്ക് സമയം ഒന്നരയോടെ തുടര്‍ച്ചയായി മൂന്നു സ്‌ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഭീകരര്‍ കീഴടക്കിയ തിക്രിത് നഗരം തിരിച്ചു പിടിക്കുന്നതിനു സൈന്യം ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഭീകരരെ തുരത്തുന്നതിനു തിക്രിത്തില്‍ വന്‍സൈനിക വിന്യാസം ഒരുക്കി കഴിഞ്ഞു. ഏതു വിധേനയും തിക്രിത് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇറാക്കി സൈനികര്‍.

You must be logged in to post a comment Login