തിമിര ശസ്ത്രക്രിയ; ഡോക്ടര്‍ക്കും ഹെഡ് നേഴ്‌സിനും സസ്‌പെന്‍ഷന്‍

തൃശ്ശൂര്‍;  സര്‍ക്കാര്‍ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ നടത്തിയവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഡോക്ടറെയും ഹെഡ് നേഴ്‌സിനെയും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തു.

 


കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. പ്രദീപ് കുമാര്‍ ഹെഡ് നേഴ്‌സ് എം. രമണി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ആശുപത്രിയില്‍ നടത്തിയ തിമിര ശസ്ത്രക്രിയക്ക് ശേഷം വിജയലക്ഷ്മി, ബാലന്‍, കുട്ടന്‍ എന്നിവരുടെയായിരുന്നു കാഴ്ച നഷ്ടമായത്. അതേസമയം അണുബാധ കാരണമാണ് കാഴ്ച നഷ്ടപ്പെട്ടതെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.

നേരത്തെ ശസ്ത്രക്രിയക്ക് ശേഷം കാഴ്ച നഷ്ടപ്പെട്ടവരില്‍ നിന്ന് ഡോക്ടര്‍ കൈക്കൂലി വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

You must be logged in to post a comment Login