തിരിച്ചു വരവിന്റെ പാതയില്‍ നോക്കിയ..

മുംബൈ:അവസാനിച്ചുവെന്നു കരുതിയ നോക്കിയയുഗം തിരിച്ചു വരുന്നു.  ആദ്യ ആന്‍ഡ്രോയിഡ് ടാബ്‌ലെറ്റ് നിര്‍മിച്ചുകൊണ്ടാണ് മൊബൈല്‍ വ്യവസായത്തിലേയ്ക്ക് നോക്കിയ തിരികെയെത്തുന്നത്.നോക്കിയയുടെ മൊബൈല്‍ നിര്‍മാണ യൂണിറ്റ് മൈക്രോസോഫ്റ്റിനു വിറ്റ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഉപഭോക്താക്കളെത്തേടി കമ്പനി വീണ്ടും എത്തുകയാണ്. ഇത്തവണ വിന്‍ഡോസ് സോഫ്റ്റ് വെയറിനു പകരം ആന്‍ഡ്രോയിഡിലേയ്ക്കാണ് നോക്കിയ കൈകടത്തിയിരിയ്ക്കുന്നത്. 2011 ല്‍ മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടശേഷം ആദ്യമായാണ് നോക്കിയ സെല്‍ഫോണുകളില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്നത്. മുന്‍കാലങ്ങളില്‍ മൊബൈല്‍ വിപണി വാണിരുന്ന നോക്കിയയുടെ ശക്തമായ തിരിച്ചുവരവ് ഉപഭോക്താക്കള്‍ക്ക് വന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.ിീസശമിീ1ലോകത്തിലെ മൊത്തം ഉപഭോക്താക്കളുടെ 2.5 ശതമാനം മാത്രമാണ് വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നത്. എണ്‍പതു ശതമാനത്തോളം വരുന്ന ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ കൈകല്‍ലേയ്ക്കും അടുത്ത വര്‍ഷം മുതല്‍ നോക്കിയ എത്തിത്തുടങ്ങും. 720 കോടി ഡോളറിന് നോക്കിയ ഹാന്‍ഡ്‌സെറ്റ് യൂണിറ്റ് സ്വന്തമാക്കി അഞ്ചു മാസത്തിനു ശേഷം മൈക്രോസോഫ്റ്റ് കഴിഞ്ഞ ആഴ്ചയാണ് സ്വന്തം ബ്രാന്‍ഡിങ്ങില്‍ ലൂമിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്.
നോക്കിയ ബ്രാന്‍ഡിങ്ങോടു കൂടിയായിരുന്നു എത്തിയിരുന്നത്. നോക്കിയയുടെ നെറ്റ് വര്‍ക്കുകള്‍, ഹിയര്‍ മാപ്പിങ്ങ് സേവനങ്ങള്‍, സോഫ്റ്റ്‌വെയര്‍ എന്നിങ്ങനെയുള്ള മറ്റു മേഖലകളില്‍ ഇക്കാലയളവില്‍ നോക്കിയ വന്‍ ലാഭം കൊയ്തു.7.9 ഇഞ്ച് എന്‍ വണ്‍ ടാബ്ലെറ്റ് ആദ്യം ലഭ്യമാകുന്നത് ചൈനയിലായിരിയ്ക്കുമെന്നും പിന്നീട് മറ്റു വിപണികളിലേയ്ക്ക് എത്തിക്കുമെന്നും കമ്പനി അറിയിച്ചു.
2015 ആദ്യപാദത്തില്‍ തന്നെ ടാബ്‌ലെറ്റ അവതരിപ്പിയ്ക്കും. 15,461 രൂപയാണ് പ്രതീക്ഷിക്കുന്ന വില.

You must be logged in to post a comment Login