തിരുവഞ്ചൂരിനെതിരെ കരിങ്കൊടി

കൊല്ലം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഇടത് യുവജനസംഘടനകള്‍ കരിങ്കൊടി കാണിച്ചു. സ്റ്റുഡന്റ് കേഡറ്റ് പോലീസ് മൂന്നാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. രാവിലെ ആറ് മണിയോടെയാണ് സംഭവം. റെയില്‍വെ സ്‌റ്റേഷന് അകത്തും പുറത്തും നിന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി കരിങ്കൊടിയുമായി മുഖ്യമന്ത്രിയെ തടഞ്ഞു.ഇത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചു.

You must be logged in to post a comment Login