തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട്

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോപദ്ധതികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓണത്തിനു ശേഷം ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡിഎംആര്‍സി പിന്മാഴറിയത്. രണ്ടിടത്തെയും ഓഫീസുകളടെ പ്രവര്‍ത്തനവും ഡിഎംആര്‍സി അവസാനിപ്പിച്ചു. കരാര്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കാത്തതുമാണ് ഡിഎംആര്‍സിയെയും ഇ.ശ്രീധരനെയും ചൊടിപ്പിച്ചത്.

സര്‍ക്കാരിന്റെ അനാസ്ഥയാണ് പിന്മാറ്റത്തിന് കാരണമെന്ന് ശ്രീ. ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടു പോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

You must be logged in to post a comment Login