തിരുവനന്തപുരം സിഇടി കോളജിൽ നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം സിഇടി കോളേജിൽ നിന്ന് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഒന്നാം വർഷ സിവിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി രതീഷ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

നെയ്യാറ്റിൻകര സ്വദേശിയാണ് മരിച്ച രതീഷ് കുമാർ. കോളജിന്റെ മൂന്നാം നിലയിലെ കുളിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉള്ളൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന രതീഷിനെ ഇന്നലെയാണ് കാണാതായത്.

You must be logged in to post a comment Login