തിരുവനന്തപുരം സ്വർണ്ണക്കടത്ത്; മുഖ്യ പ്രതി കീഴടങ്ങി

തിരുവന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ മുഖ്യ പ്രതി അഡ്വ. എം ബിജു കൊച്ചിയിലെ ഡിആർഐ ഓഫീസിൽ കീഴടങ്ങി.

ഇന്ന് രാവിലെ മുഹമ്മദ് അലിയുടെ വീട്ടിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. സ്വർണം വാങ്ങിയത് മുഹമ്മദ് അലി എന്നയാൾക്ക് വേണ്ടിയാണെന്നാണ് ഡിആർഐ കണ്ടെത്തൽ.

ഒമാനിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതികൾ, കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തേക്കു വരുമ്പോഴാണ് ഡി.ആർ.ഐ 25 കിലോ സ്വർണം പിടികൂടുന്നത്. അഭിഭാഷകനായ ബിജുവിനു വേണ്ടിയാണ് സ്വർണ്ണം കടത്തിയതെന്ന് പ്രതികളായ സുനിലും സെറീനയും കുറ്റ സമ്മതം നടത്തിയിരുന്നു. യാത്രക്കാർ പരമാവധി ക്യാബിൻ ലഗേജായി ഏഴു കിലോ സാധനങ്ങൾ മാത്രമേ കൊണ്ടുവരാവു എന്ന നിയമം നിലനിൽക്കുമ്പോഴാണ് ഇവരിൽ നിന്ന് ഡിആർഐ 25 കിലോ സ്വർണ്ണം പിടികൂടിയത്. പ്രധാനപ്രതി അഡ്വ. ബിജുവടക്കം ഇരുപതോളം പേർ സ്വർണക്കടത്തിൽ ഭാഗമാണെന്ന് കണ്ടെത്തിയിരുന്നു.

You must be logged in to post a comment Login