തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് എംജി കോളോജില്‍ ഗുണ്ടാ ആക്രമണം.പത്തോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി നടക്കുന്ന അക്രമത്തിന്റെ തുടര്‍ച്ചയാണ് എംജി കോളേജില്‍ നടന്നത്.രാവിലെ മുഖം മൂടി ധരിച്ചെത്തിയ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ പത്തംഗ സംഘം കോളജ് കാമ്പസില്‍ ബോംബെറിഞ്ഞു. പെട്രോള്‍ ബോംബുകള്‍ എറിയുകയും കാറുകള്‍ തകര്‍ക്കുകയും ചെയ്തു. ക്ലാസില്‍ കയറി അദ്ധ്യാപകരയും വിദ്യാര്‍ത്ഥികളേയും കയ്യേറ്റം ചെയ്തു. രൂക്ഷമായ കല്ലേറില്‍ വ്യാപക നാശനഷ്ടമുണ്ടായി.

കോളേജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളാണ് അക്രമത്തിന് പിന്നിലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. സമരത്തെ ശക്തമായി നേരിടുമെന്ന് എന്‍എസ്എസ് നേതൃത്വം വ്യക്തമാക്കി.അക്രമത്തെ തുടര്‍ന്ന് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നലെ എം.ജി കോളജിലെ കെമിസ്ട്രി വിഭാഗം തലവന്‍ പ്രൊഫ.എസ്. വിജയകുമാറിന്റെ വീടിനു നേര്‍ക്കും ആക്രമണം നടന്നിരുന്നു.

 

 

You must be logged in to post a comment Login