തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ വനിതാ നേതാവ് ആത്മഹത്യ ചെയ്ത നിലയില്‍

ഡിവൈഎഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ സംഗീത ആത്മഹത്യ ചെയ്ത നിലയില്‍. ഇന്ന് രാവിലെയോടെയാണ് സംഭവം. കുളത്തൂര്‍ സ്വദേശിനിയാണ്. 30 വയസ്സായിരുന്നു.
sangeetha-300x200

വര്‍ഷങ്ങളായി ഡിവൈഎഫ്‌ഐയുടെ ജില്ലാകമ്മറ്റിയിലെ വനിതാ സാന്നിധ്യമായിരുന്നു സംഗീത. സെക്രട്ടേറിയേറ്റ് ഉപരോധം ഉള്‍പ്പെടെ ഇടതുമുന്നണി സമരങ്ങളിലും ഡിവൈഎഫ്‌ഐയുടെ സമരങ്ങളിലും പങ്കെടുത്തിരുന്നു. അതേ സമയം സംഗീതയുടെ മരണത്തോടെ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി ഭരണം നിലനിര്‍ത്തുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പ്രതിസന്ധിയിലാകും.

സംഗീതയുടെ മരണത്തില്‍ അനുശോചിച്ച് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് അനുശോചന യോഗം ചേരും.

You must be logged in to post a comment Login