തിരുവനന്തപുരത്ത് പവര്‍ഹൗസ് റോഡിന് സമീപം വന്‍തീപിടിത്തം; വ്യാപാരസ്ഥാപനം കത്തിനശിച്ചു  

തിരുവനന്തപുരം: തലസ്ഥാനത്ത് പവര്‍ഹൗസ് റോഡിന് സമീപം വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ചെല്ലം അംബ്രല്ല മാര്‍ട്ട് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. തീ അണയ്ക്കാനുളള തീവ്രശ്രമത്തിലാണ് അഗ്നിശമന സേന.

ഇന്ന് രാവിലെയാണ് വ്യാപാരസ്ഥാപനത്തില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനുളള കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയുടെ അഞ്ചുയൂണിറ്റുകള്‍ ചേര്‍ന്ന് തീ അണയ്ക്കാനുളള ശ്രമത്തിലാണ്.സ്ഥാപനത്തില്‍ നിന്നും പുക ഉയരുകയാണ്. വ്യാപാരസ്ഥാപനത്തില്‍ തീ ഏതെല്ലാം ഭാഗത്തേയ്ക്ക്  പടര്‍ന്നു എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. കൂടുതല്‍ യൂണിറ്റുകളെ എത്തിച്ച് തീ അണയ്ക്കാനുളള ശ്രമത്തിലാണ് അഗ്നിശമന സേന.

പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമായോ എന്നതിനെ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. മറ്റു പ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാനുളള ശ്രമവും തുടരുകയാണ്. തിരക്കേറിയ സമയത്താണ് വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായത്. അതുകൊണ്ട് തന്നെ പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

You must be logged in to post a comment Login