തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം: കാഞ്ഞിരംകുളം നെല്ലിമൂടിന് സമീപം കനത്ത മഴയെത്തുടര്‍ന്ന് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. ഭര്‍ത്താവിന് പരിക്കേറ്റു. നെല്ലിമൂട് സ്വദേശിനി ഓമന(55) യാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ബാബുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബാബുവും ഓമനയും താമസിക്കുന്ന ഷീറ്റിട്ട വീടിന് മുകളിലേക്ക് സമീപത്തെ കുന്നില്‍ നിന്നും മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കിടപ്പുമുറിയില്‍ കിടന്നു ഉറങ്ങുകയായിരുന്ന ഇരുവരുടെയും ദേഹത്ത് മണ്ണ് വീഴുകയായിരുന്നു. മണ്ണിനടിയില്‍പ്പെട്ട ഇരുവരേയും നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഓമനയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ താമസിച്ചിരുന്ന വീട് പൂര്‍ണമായും തകര്‍ന്നു.

You must be logged in to post a comment Login