തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ പിറന്നു

സ്വകാര്യ ആശുപത്രികള്‍ കീഴടക്കിയിരുന്ന വന്ധ്യതാ നിവാരണ രംഗത്തേക്ക് കടന്ന് ചെന്ന തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് അഭിമാന മുഹൂര്‍ത്തം.
കേരളത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പിറന്നു. നെയ്യാറ്റിന്‍കര സ്വദേശിയായ നിഖില-സുരേഷ് ദമ്പതികള്‍ക്കാണ് ഇരട്ടക്കുട്ടികള്‍ പിറന്നത്. 36 ആഴ്ചക്കാലത്തെ കാത്തിരിപ്പിനു ശേഷം  ഇന്നു രാവിലെ 6.30നാണ് നിഖില ഇരട്ടകള്‍ക്ക് ജന്മം നല്‍കിയത്.
കുട്ടികളില്‍ മൂത്തത് ആണും രണ്ടാമത്തേത്ത് പെണ്ണുമാണ്.
invitro2
ഫെര്‍ട്ടിലിറ്റി യൂണിറ്റ് മേധാവി ഡോ. ഷീലാ ബാലകൃഷ്ണന്‍, ഡോ. അനിത, ഡോ. രജി മോഹന്‍, ഡോ.ശരവണ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണു ചരിത്ര നേട്ടം കൈവരിച്ചത്.എസ്എടിയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ രണ്ടു വര്‍ഷക്കാലത്തെ പ്രയത്‌നം ഫലം കണ്ടു തുടങ്ങിയത് ഒന്‍പതു മാസങ്ങള്‍ക്കു മുന്‍പാണ്. ടെസ്റ്റ് ട്യൂബ് ഗര്‍ഭധാരണം പരീക്ഷിച്ച മൂന്നുപേരില്‍ ഒരാള്‍ക്ക് അലസിപ്പോയി. ഇപ്പോള്‍ ഏഴു പേരാണ് ടെസ്റ്റ് ശിശുക്കള്‍ക്ക് ജന്മം നല്‍കാന്‍ തയാറായി നില്‍ക്കുന്നത്. സ്വകാര്യമേഖലയില്‍ അഞ്ചു മുതല്‍ 10 ലക്ഷം വരെ ഈ ചികിത്സയ്ക്ക് ചെലവാകുമ്പോള്‍ എസ്എടിയില്‍ ടെസ്റ്റ് ട്യൂബ് ശിശുവിനു ജന്മമേകാന്‍ ചെലവ് ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ്.

You must be logged in to post a comment Login