തിരുവോണം ബംപര്‍; ഒന്നാം സമ്മാനമായ 12 കോടി TN 160869 എന്ന ടിക്കറ്റിന്

 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബംപര്‍ BR-69 ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി TN 160869 എന്ന ടിക്കറ്റിന്. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ശ്രീമുരുകാ ലോട്ടറി ഏജൻ്റ് ശിവൻകുട്ടി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.സുധാകരനാണ് ഒന്നാം സമ്മാനത്തിൻ്റെ നറുക്കെടുപ്പ് നടത്തിയത്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.

You must be logged in to post a comment Login