തീന്‍മേശയിലെ പോരാളി; കൈതച്ചക്ക കഴിക്കൂ ആരോഗ്യം സംരക്ഷിക്കൂ

pineappleഗര്‍ഭിണികള്‍ കൈതച്ചക്ക കഴിക്കരുതെന്ന് പറയാറുണ്ട്. എന്നാല്‍ ഗര്‍ഭകാലത്തൊഴികെ തീന്‍മേശയില്‍ എന്നും ഉള്‍പ്പെടുത്താവുന്ന ഫലമാണ് കൈതച്ചക്ക എന്ന് എത്രപേര്‍ക്കറിയാം? കൈതച്ചക്ക ആരോഗ്യകാര്യങ്ങളില്‍ ശരിക്കും ഒരു പോരാളി തന്നെയാണ്.

ജലദോഷം, ചുമ തുടങ്ങിയ പകര്‍ച്ചാവ്യാധികള്‍ മുതല്‍ ദഹനപ്രശ്‌നങ്ങള്‍ വരെ പരിഹരിക്കാന്‍ കൈതച്ചക്കയ്ക്കു കഴിവുണ്ട്. കാണാന്‍ അത്രയക്കൊന്നും ചന്തമില്ലെങ്കിലും രുചിക്കൊപ്പം ഔഷധഗുണത്തിലും മികച്ചതാണ് കൈതച്ചക്ക. കാത്സ്യം, പൊട്ടാസ്യം, നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ ബി6, കോപ്പര്‍ തുടങ്ങിയവ ധാരളമായി കൈതച്ചക്കയില്‍ അടങ്ങിയിട്ടുണ്ട്.

കൈതച്ചക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ പ്രായാധിക്യം മൂലമുണ്ടാകുന്ന കാഴ്ചത്തകരാറുകള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടും. കൈതച്ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷണശേഷം കൈതച്ചക്ക കഴിക്കുന്നത് ദഹനപ്രക്രിയയെ എളുപ്പമാക്കും. കൈതച്ചക്കയില്‍ കാണപ്പെടുന്ന സള്‍ഫര്‍ അടങ്ങിയ പ്രോട്ടിയോളിക് എന്‍സൈമുകളാണു ദഹനപ്രക്രിയ എളുപ്പത്തില്‍ നടക്കാന്‍ കാരണം.

pineapple 2കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. പല്ലുകളുടെയും മോണയുടെയും സംരക്ഷണത്തിനും കൈതച്ചക്ക ഉത്തമമാണ്. പല്ലുകള്‍ക്കും മോണകള്‍ക്കും ബലമേകാനും മോണപഴുപ്പ് പോലെയുള്ള രോഗങ്ങളെ തടയാനും കൈതച്ചക്ക ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതിലൂടെ സാധിക്കും. കൈതച്ചക്ക ജ്യൂസില്‍ ഉപ്പും തേനും കുരുമുളകും ചേര്‍ത്തു കഴിച്ചാല്‍ വിട്ടുമാറാത്ത ചുമയും അകലും.താരതമ്യേന മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് കലോറി കുറവായതിനാല്‍ ഏതു തരം ഡയറ്റിലും കൈതച്ചക്ക ഉള്‍പ്പെടുത്താം എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയമെച്ചം.

You must be logged in to post a comment Login