തീയറ്ററില്‍ തുള്ളിചാടി, ആര്‍പ്പുവിളിച്ച് തൃഷയും ധനുഷും; കൈയടികളോടെ ആര്‍ത്തുവിളിച്ച് ലതാ രജനികാന്ത്; വീഡിയോ വൈറലാകുന്നു

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ ലോകത്തെയെന്നല്ല രജനി ആരാധകരെ ഒന്നടങ്കം ത്രസിപ്പിച്ചാണ് തീയറ്ററുകളില്‍ പേട്ട കുതിപ്പ് നടത്തുന്നത്. ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച അഭിപ്രായം പുറത്തുവന്നതോടെ ആരാധകരും ആഹ്‌ളാദ നൃത്തം ചവിട്ടുകയാണ്. തീയറ്ററുകളെല്ലാം പൂരപ്പറമ്പായി മാറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീയറ്ററിനകത്ത് ആരാധകര്‍ ആനന്ദനൃത്തം ചവിട്ടുന്നതിന്റെ ഒട്ടേറെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിനിടയിലാണ് പേട്ട കാണാനെത്തിയ നായിക തൃഷയുടെയും രജനിയുടെ മരുമകനും യുവ നടനുമായ ധനുഷിന്റെയും തുള്ളിച്ചാട്ടത്തിന്റെ വീഡിയോയും ഹിറ്റായത്. രജനിയുടെ ഭാര്യ ലതയ്ക്കും കുടുംബത്തിനുമൊപ്പമാണ് ഇരുവരും തീയറ്ററിലെത്തിയത്.

രജനിയുടെ പ്രകടനം കണ്ട് ആവേശഭരിതരായ ഇരുവരും കസേരയില്‍ നിന്നെഴുന്നേറ്റ് പലപ്പോഴും തുള്ളിച്ചാടി. ഇതിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ധനുഷാകട്ടെ ട്വിറ്ററിലൂടെയും ആവേശം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പേട്ട ബമ്പര്‍ ഹിറ്റാകുമെന്നാണ് വ്യക്തമാകുന്നത്. തലൈവരുടെ ത്രസിപ്പിക്കുന്ന ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രജനിക്ക് വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എത്തിയതും ആരാധകരെ ത്രില്ലടിപ്പിച്ചിട്ടുണ്ട്.

Related image

കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ്. ചിത്രത്തില്‍ വിജയ് സേതുപതി, ബോബി സിംഹ, ശശികുമാര്‍, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, മണികണ്ഠന്‍ ആചാരി, മാളവിക തുടങ്ങിയവര്‍ രജനിക്കൊപ്പം അണിനിരക്കുന്നു.

You must be logged in to post a comment Login