തീരുമാനം വൈകുന്നു; ശ്രീശാന്തിന്റെ മടങ്ങി വരവ് അനിശ്ചിതത്വത്തില്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചെങ്കിലും സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരവിനുള്ള സാധ്യത നീളുന്നു.

ആജീവനാന്ത വിലക്ക് റദ്ദാക്കിയ സൂപ്രീംകോടതി ശ്രീശാന്തിനുമേലുള്ള നടപടി എന്താണെന്ന് മൂന്ന് മാസത്തിനുള്ളില്‍ തീരുമാനിക്കണമെന്ന് ഉത്തരവിട്ടിരുന്നു. മൂന്ന് മാസം സമയമുണ്ടെന്നതാണ് ബിസിസിഐയുടെ നിലപാടിനു കാരണം. എന്നാല്‍, തീരുമാനമാകാന്‍ വൈകുന്ന ഓരോ നിമിഷവും ശ്രീശാന്തിനെ സംബന്ധിച്ച് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് സാധ്യത ഇല്ലാതാക്കിയേക്കുമെന്നാണ് സൂചന.

അതേസയമം ഓഗസ്റ്റ്‌സെപ്റ്റംബര്‍ മാസങ്ങളില്‍ നടക്കുന്ന യൂറോപ്യന്‍ ട്വന്റി20 ലീഗിലൂടെ മടങ്ങിയെത്താമെന്ന വിശ്വാസത്തിലാണ് ശ്രീശാന്ത്. അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ്, ഹോളണ്ട് രാജ്യങ്ങളിലെ ബോര്‍ഡുകള്‍ ചേര്‍ന്ന് നടത്തുന്ന ലീഗാണിത്. ബിസിസിഐയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ശ്രീശാന്തിന് ഒരു രാജ്യത്തും കളിക്കാനാകില്ല.

You must be logged in to post a comment Login